കൊച്ചി: നടി ശ്രീവിദ്യയുടെ സ്വത്തുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.ബി.ഗണേശ്കുമാര്‍ എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നിലപാട് തേടി സര്‍ക്കാരിന് നോട്ടീസ് അയച്ചു.
ശ്രീവിദ്യയുടെ വില്‍പ്പത്രം ഗണേഷ്കുമാര് അട്ടിമറിച്ചുവെന്ന് ആരോപിച്ച് ലോകായുക്തയില്‍ നല്കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഹര്‍ജി. കേസില്‍ ഗണേഷിനെതിരേ ശ്രീവിദ്യയുടെ സഹോദരന് ശങ്കരരാമന് കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ലോകായുക്ത ഗണേഷിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
ശ്രീവിദ്യയുടെ വില്‍പ്പത്രം ഗണേഷ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് പാലക്കാട് സ്വദേശി രവീന്ദ്രനാഥാണ് ലോകായുക്തയെ സമീപിച്ചത്. കേസില്‍ സാക്ഷിയാണ് ശ്രീവിദ്യയുടെ സഹോദരന് ശങ്കരരാമന്.