ഷവോമിയുടെ 40 ഇഞ്ച് ഹൈഡെഫിനിഷന്‍ ടിവി വിപണിയിലെത്തിച്ചു

ഷവോമി പുതിയ 40 ഇഞ്ച് ഹൈഡെഫിനിഷന്‍ ടിവി വിപണിയിലെത്തിച്ചു. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന എംഐ ടിവി 2 ( Mi TV 2 ) ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ളതാണ്.

റെഡ്മിയുടെ ടാബ്‌ലറ്റായ എംഐ പാഡും, സ്മാര്‍ട്ട്‌ഫോണായ റെഡ്മി 2 ഉം ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയ സമയത്താണ്, ചൈനീസ് വിപണിയില്‍ ഷവോമി പുതിയ ടിവി ഇറക്കിയത്.

1.45 ജിഎച്ച്‌സെഡ് എംസ്റ്റാര്‍ 6എ 908 പ്രോസസര്‍ കരുത്തു പകരുന്ന ടിവിക്ക് വെറും 302 ഡോളര്‍ (ഏതാണ്ട് 20,000 രൂപ) ആണ് വില. കഴിഞ്ഞ വര്‍ഷം 49 ഇഞ്ച് വലിപ്പമുള്ള ടെലിവിഷന്‍ ഷവോമി അവതരിപ്പിച്ചിരുന്നു.

പുതിയ സ്മാര്‍ട്ട് ടിവി ഒരു വിനോദ ഉപാധിയും അതേസമയം ആന്‍ഡ്രോയ്ഡ് ഗെയിം കണ്‍സോളുമാണ്. വിപുലമായ എന്റര്‍ടൈന്‍മെന്റ് ലൈബ്രറി രൂപപ്പെടുത്താനായി നൂറുകോടി ഡോളര്‍ മുതല്‍ മുടക്കുന്നതായി ചൈനീസ് കമ്പനിയായ ഷവോമി അതിന്റെ ട്വിറ്റര്‍ പേജില്‍ അറിയിച്ചു.

Top