ഷെവര്‍ലെ ഇന്ത്യന്‍ വാഹന വിപണിയില്‍ രണ്ട് പുതിയ വാഹനങ്ങള്‍ അവതരിപ്പിച്ചു. സ്പോര്‍ട് യൂട്ടിലിറ്റി വാഹനം (എസ്.യു.വി) ട്രയല്‍ ബ്ലേസര്‍, വിവിധോപയോഗ വാഹനം (എം.പി.വി) സ്പിന്‍ എന്നിവയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.
ഷെവര്‍ലെയുടെ ട്രയല്‍ബ്ലേസര്‍ എസ്.യു.വി 2015 ഒക്ടോബറില്‍ പുറത്തിറക്കും. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, പജേറോ സ്പോര്‍ട് എന്നിവയടക്കം 25 മുതല്‍ 30 ലക്ഷം വരെ വിലവരുന്ന വാഹനങ്ങള്‍ ഉള്‍പ്പെട്ട വിഭാഗത്തിലേക്കാണ് വാഹനം എത്തുന്നത്.
സ്പിന്‍ എം.പി.വി 2017 ആദ്യം വിപണിയിലെത്തും. മാരുതി സുസുക്കി എര്‍ടിഗ, ഹോണ്ട മൊബിലിയോ എന്നിവയുടെ വിപണിയിലേക്കാണ് വരവ്. പുതിയ ബീറ്റ് ഹാച്ച്ബാക്കും സെഡാനും 2017 ന്റെ ആദ്യപാദത്തില്‍ വിപണിയിലെത്തും.
ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ 100 കോടി അമേരിക്കന്‍ ഡോളര്‍ രാജ്യത്ത് നിക്ഷേപിക്കാനും ജനറല്‍ മോട്ടോഴ്സിന് പദ്ധതിയുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനിടെ പ്രാദേശികമായി നിര്‍മ്മിക്കുന്ന അഞ്ച് വാഹനങ്ങള്‍ വിപണിയിലിറക്കാനാണ് ജി.എമ്മിന്റെ നീക്കം.
ഇന്ത്യയ്ക്ക് പുറമെ, ബ്രസീല്‍, ചൈന, മെക്സിക്കോ വിപണികള്‍ കീഴടക്കാന്‍ പുതിയ വാഹനങ്ങള്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്യുമെന്നും ജനറല്‍ മോട്ടോഴ്സ് വ്യക്തമാക്കിയിട്ടുണ്ട്.