സംസ്ഥാനത്തെ 28 പുതിയ നഗരസഭകളുടെ രൂപീകരണം ഹൈക്കോടതി ശരിവച്ചു

കൊച്ചി:സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍ രൂപീകരിച്ചത് ഹൈക്കോടതി ശരിവച്ചു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട് അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

നാല് മുനിസിപ്പാലിറ്റികളുടെ രൂപീകരണത്തിന് എതിരെയായിരുന്നു ഹര്‍ജി. മുക്കം, കൊടുവള്ളി പാനൂര്‍, നീലേശ്വരം എന്നിവ മാറ്റരുത് ഇവ പഞ്ചായത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

എന്നാല്‍ നേരത്തേ ഗ്രാമ പഞ്ചായത്തുകളായിരുന്ന പ്രദേശങ്ങളെ മുനിസിപ്പാലിറ്റികളാക്കി ഉയര്‍ത്തുന്നത് കേരള മുനിസിപ്പല്‍ ആക്ടിനു വിധേയമാണെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ചും അംഗീകരിച്ചു.

Top