സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന ബാറുകളില്‍ പത്തെണ്ണം ഇന്ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന ബാറുകളില്‍ പത്ത് ബാറുകള്‍ ഇന്ന് തുറക്കും. ഒന്‍പത് ത്രീസ്റ്റാര്‍ ബാറും ഒരു ഫോര്‍ സ്റ്റാര്‍ ബാറുമാണ് തുറക്കുന്നത്. നിലവാരമില്ലാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ 418 ബാറുകളില്‍ ഉള്‍പ്പെടുന്നവയാണ് ഇന്ന് തുറക്കുന്ന ബാറുകള്‍.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ മുഖേന ബാര്‍ ഉടമകള്‍ക്ക് ഈ ഉത്തരവ് കൈമാറും.

Top