സണ്‍ ടി.വി നെറ്റ് വര്‍ക്കിന് സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിച്ചു

ന്യൂഡല്‍ഹി: സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ സെക്യൂരിറ്റി ക്ലിളിയറന്‍സിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നിഷേധിച്ചു. ചാനലിന്റെ ഉടമസ്ഥരായ കലാനിധി മാരനും സഹോദരനും മുന്‍ കേന്ദ്രമന്ത്രിയുമായി ദയാനിധി മാരനും എതിരെയുള്ള ക്രിമിനല്‍ കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് സൂചന.

ചാനലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് വാര്‍ത്താവിതരണ മന്ത്രാലയമാണ്. എന്നാല്‍ സുരക്ഷാ അനുമതി സംബന്ധിച്ച് തങ്ങള്‍ക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സണ്‍ ടിവി സിഎഫ്ഒ എസ് എല്‍ നാരായണ്‍ വ്യക്തമാക്കി. തമിഴ്‌നാടിന് പുറമെ കേരളം, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 33 ചാനലുകളാണ് സണ്‍ നെറ്റ് വര്‍ക്കേഴ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

Top