സരിതാ ദേവിക്ക് ഒരു വര്‍ഷത്തെ വിലക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോക്‌സിങ് താരം സരിതാ ദേവിക്ക് ഒരുവര്‍ഷത്തെ വിലക്ക്. ഏഷ്യന്‍ ഗെയിംസ് വേദിയില്‍ മെഡല്‍ വാങ്ങാതെ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. സരിതാദേവി 1000 സ്വിസ് ഫ്രാങ്ക് പിഴയും നല്‍കണം.

സസ്‌പെന്‍ഷനിലായിരുന്ന സരിതാദേവിക്ക് ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്താനായിരുന്നു അസോസിയേഷന്റെ ആദ്യനീക്കം. എന്നാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടതിനെതുടര്‍ന്നാണ് വിലക്ക് ഒരുവര്‍ഷമായി ചുരുങ്ങിയത്. അടുത്തവര്‍ഷം നവംബറില്‍ വിലക്ക് അവസാനിക്കും.

ദക്ഷിണകൊറിയന്‍ താരവുമായുള്ള സെമിഫൈനല്‍ പോരാട്ടത്തില്‍ സരിതക്കെതിരായി ജഡ്ജുമാര്‍ തീരുമാനം എടുത്തതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.

Top