ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ മൈക്രോമാക്‌സ് തന്നെ മുന്നില്‍. ഇന്ത്യന്‍ വിപണിയില്‍ സാംസങ്ങിനെ തോല്‍പ്പിച്ച് മൈക്രോമാക്‌സ് മുന്നില്‍ എത്തി. ഫെബ്രുവരി 3ന് പുറത്തിറങ്ങിയ കഴിഞ്ഞ വര്‍ഷത്തെ നാലാം പാദത്തിലെ കണക്കിലാണ് മൈക്രോമാക്‌സ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
ടെക് ബിസിനസ് ഫ്രെം സി അനലിസിസ് ആണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. 21.6 ശതമാനമാണ് അവസാന പാദത്തില്‍ മൈക്രോമാക്‌സിന്റെ വിപണി വിഹിതം. അതേ സമയം സാംസങ്ങിന്റെ വിപണി വിഹിതം 20 ശതമാനമാണ്. കഴിഞ്ഞ തവണ ഈ സമയത്തേക്കാള്‍ 90 ശതമാനം വില്‍പ്പന വര്‍ദ്ധനവാണ് മൈക്രോമാക്‌സ് കൈവരിച്ചത്.
വില കുറഞ്ഞ ഫോണുകള്‍ ഇറക്കിയതാണ് സാംസങ്ങിനെ മറികടക്കാന്‍ മൈക്രോമാക്‌സിനെ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ട്.