സാംസങ്ങിന്റെ ഏറ്റവും കനം കുറഞ്ഞ സമാര്‍ട്ട് ഫോണ്‍ പുറത്തിറക്കി. ഗാലക്‌സി എ സീരീസ് നിരയിലെ ഏറ്റവും പുതിയ ഫോണ്‍ ആയ ഗാലക്‌സി എ8 ചൈനയിലാണ് പുറത്തിറക്കിയിരിക്കുന്നത്. വെറും 5.9 മില്ലി മീറ്റര്‍ മാത്രമാണ് ഈ പുതിയ ഫോണിന്റെ കനം.
1080X 1920 പിക്‌സലിന്റെ 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസിപ്ലേയാണ് ഗാലക്‌സി എ8നുള്ളത്.
1.5 GHz 64 ബിറ്റ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫാബ്ലെറ്റിന് 2 ജി.ബി റാം ആണുള്ളത്.
16ജിബി 32 ജിബി എന്നിങ്ങനെയുള്ള സ്റ്റോറേജ് സൗകര്യങ്ങളും മൈക്രോ എസ്.ഡി കാര്‍ഡ് സൗകര്യവും ഈ ഫോണിനുണ്ട്. 16 എം.പി ഐ.എസ്.ഒ സെല്‍ റിയര്‍ ക്യാമറയും 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഈ ഗാലക്‌സി എ8നുണ്ട്.
കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ 3ജി, 4ജി, ബ്ലൂടൂത്ത് 4.1 , ജി.പി.എസ് സൗകര്യങ്ങള്‍ ഈ ഫോണിനൊപ്പമുണ്ട്.
3050 mAh ന്റെ ബാറ്ററിയാണുള്ളത്. ആന്‍ഡ്രോയിഡ് 501 ലോലിപോപ്പ് ഒ.എസ് ആണുള്ളത്. ഇതിനെല്ലാം പുറമെ ഫോണിന്റെ ഹോം ബട്ടനോടൊപ്പം ഒരു ഫിംഗര്‍പ്രിന്റ് സ്‌കാനറും ഗാലക്‌സി എ8 ന്റെ പ്രത്യേകതയാണ്.