സാംസങ്ങ് ഗ്യാലക്‌സി എസ് 6 ഉും ഗ്യാലക്‌സി എസ് 6 എഡ്ജും ഇന്ത്യയിലേക്ക് എത്തുന്നു

സാംസങ്ങ് തങ്ങളുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഗ്യാലക്‌സി എസ് 6 ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. ഒപ്പം ഗ്യാലക്‌സി എസ് 6 എഡ്ജ് ഫോണും. കഴിഞ്ഞ ബാഴ്‌സിലോന ലോക മൊബൈല്‍ കോണ്‍ഗ്രസിലാണ് ഈ ഫോണുകള്‍ സാംസങ്ങ് ഇറക്കിയത്.

4ജി സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇരു ഫോണുകളും. ഇരുഫോണുകളും 5.1 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുള്ളവയാണ്. 1440X2560 പിക്‌സല്‍ റിസല്യൂഷനോട് കൂടിയ ഡിസ്‌പ്ലേയാണ് സാംസങിന്റെ പുതിയ ഫോണുകള്‍ക്കുമുള്ളത്. 16 മെഗാപിക്‌സല്‍ പിന്‍ക്യാമറയാണ് ഇരുഫോണുകളുടെയുടെത്. ഓപ്ടിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ പ്രത്യേകതയും ക്യാമറയ്ക്കുണ്ടായി. എല്‍ഇഡി ഫ് ളാഷോടുകൂടിയ 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ വീഡിയോ കോളിംങ്, സെല്‍ഫി ആവശ്യങ്ങള്‍ തൃപ്തികരമാക്കുന്ന തരത്തിലാണ്.

ഐ ഫോണിനെ പോലെ മെറ്റലും ഗ്ലാസുമുപയോഗിച്ചുള്ള ബോഡിയാണ് പുതിയ സാംസങ് ഫോണുകള്‍ക്കുള്ളത്. റൗണ്ട് എഡ്ജ് ഡിസൈനിലാണ് സ്‌ക്രീനുകള്‍. സാംസങിന്റെ തന്നെ ഗാലക്‌സി നോട്ട് 4 ന്റെ രൂപകല്‍പ്പനയെ പുതിയ ഫോണുകള്‍ അനുസ്മരിപ്പിക്കും.

ഇരുവശത്തും വളഞ്ഞ സ്‌ക്രീനുള്ള ലോകത്തെ ആദ്യഫോണ്‍ എന്നാണ് ഗാലക്‌സി എസ്6 എഡ്ജിന് സാംസങ്ങ് നല്‍കുന്ന വിശേഷണം. സാംസങിന്റെ തന്നെ ഒക്ടാകോര്‍ പ്രൊസസറാണ് ഇരുഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്. 3 ജിബി റാം ഫോണിന്റെ പ്രവര്‍ത്തനത്തില്‍ വേഗത കൈവരിക്കാന്‍ സഹായിക്കും. ഇരുഫോണുകളും ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് പ്ലാറ്റ്‌ഫോമിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

ബാറ്ററിയുടെ കാര്യത്തില്‍ മാത്രമാണ് ഇരു ഫോണുകളും തമ്മില്‍ വ്യത്യാസം ഉള്ളത് 2550 എംഎഎച്ച് ബാറ്ററിയാണ് എസ്6 ന് എങ്കില്‍!, എസ്6 എഡ്ജില്‍ അത് 2600 എംഎഎച്ച് ആണ്.. ഇന്റേണല്‍ സ്റ്റോറേജിന്റെ അടിസ്ഥാനത്തില്‍ 32 ജിബി, 64 ജിബി, 128 ജിബി മോഡലുകള്‍ ഉണ്ടാകും.

Top