സാംസങ് കുടുംബത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ എന്ന പേരോടെ കമ്പനി അവതരിപ്പിച്ച ഗ്യാലക്സിഎ 8 കമ്പനി ഇന്ന് വിപണിയിലെത്തിച്ചു. മോട്ടോ ജിയുടെ മൂന്നാം തലമുറ ഫോണ്‍, വണ്‍ പ്ലസിന്റെ വിര്‍ച്ച്വല്‍ റിയാലിറ്റി ഫോണായ വണ്‍ പ്ലസ് ടു എന്നീ ഫോണുകള്‍ വിപണിയിലെത്തിയതിന്റെ തൊട്ടു പിന്നാലെയാണ് സാംസങ് പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്.
ജെ സീരീസില്‍ രണ്ട് ബജറ്റ് ഫോണുകള്‍ സാംസങ് തന്നെ രണ്ട് ആഴ്ചകള്‍ക്ക് മുന്നേ വിപണിയിലെത്തിച്ചിരുന്നു. 5.7 ഫുള്‍ എച്ച് ഡി ഡിസ്പ്ലേ, 5.9 ഇഞ്ച് മാത്രം കനം എന്നിവ തന്നെയാകും സാംസങ്ങിന്റെ പുതിയ ഗ്യാലക്സിയുടെ പ്രത്യേകത. 4.75 മില്ലി മീറ്റര്‍ മാത്രം കനമുള്ള ഫോണുകള്‍ വിപണിയിലുണ്ടെങ്കിലും സാംസങില്‍ നിന്നുമുള്ള ഏറ്റവും കനം കുറഞ്ഞ ഫോണാണിത്.
സാംസങ്ങിന്റെ എക്സിയോണ് ഒക്ടാ കോര്‍ പ്രോസസറാണ് എ 8 ല്‍ ഉണ്ടാകുക. 2 ജിബിയാണ് റാം. ആണ്‍ഡ്രോയ്ഡ് ലോലിപ്പോപ്പാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 32 ജിബി മെമ്മറിയുള്ള ഫോണിന്റെ ശേഷി എസ് ഡി കാര്‍ഡിലൂടെ 128 ജി ബി വരെ വര്‍ദ്ധിപ്പിക്കാം. 4 ജി നെറ്റ്വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന ഡ്യുവല്‍ സിം മോഡലാണ് എ8.
16 എം പി ഓട്ടോ ഫോക്കസ് ക്യാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. സെല്‍ഫി ക്യാമറക്ക് 5 എം പി ക്ലാരിറ്റി ഉണ്ടാകും. യുവജനങ്ങളെ ലക്ഷ്യം വച്ച് സാംസങ് അവതരിപ്പിച്ച എ 8 സവിശേഷതകളിലും വിലയും മത്സരിക്കുക എച്ച് ടി സി വണ്‍ ഇ 9 പ്ലസിനോടാകും. 32500 രൂപയാണ് ഫോണിന്റെ വില. 34000 രൂപയാണ് ഇ 9 ന്റെ വില. ഗ്യാലക്സി എസ് 6 ന്റെ പരാജയത്തോടെ രണ്ടാം പാതത്തില്‍ കനത്ത നഷ്ടം നേരിട്ട സാംസങ്ങിന് എ 8 നഷ്ടം പ്രതാപം തിരിച്ചു കൊടുക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.