ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന് ജ്യോതിയുടെ പ്രസ്താവനയ്ക്ക് വിശദീകരണവുമായി നരേന്ദ്ര മോഡി സഭയില്‍. സാധ്വിയുടെ പ്രസ്താവന അനുചിതമെന്ന് പ്രധാനമന്ത്രി.
വിവാദ പരാമാര്‍ശം നടത്തിയ സാധ്വി നിരഞ്ജനെ പുറത്താക്കണെന്നാവശ്യപ്പെട്ട് സഭാസമ്മേളനം ഇന്നും തടസ്സപ്പെട്ട സാഹചര്യത്തിലാണ് മോദി വിശദീകരണം നടത്തിയത്.കേന്ദ്രമന്ത്രി മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ സഭാ നടപടികള്‍ സുഗമമായി നടത്താന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സഹകരിക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൃദുസമീപനമാണ് സ്വീകരിച്ചതെന്നും സാധ്വിക്കെതിരെ നടപടിയെടുക്കണെമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
രാജ്യത്തെ ക്രൈസ്തവരും മുസ്ലീങ്ങളും രാമന്റെ മക്കളാണെന്നും ഇതില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പ്രസ്താവനയക്ക് സാധ്വി നിരഞ്ജന് ജ്യോതി ലോക്സഭയില്‍ മാപ്പ് പറയഞ്ഞിരുന്നു.