ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട് കേസില്‍ സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീട്ടി. ഫെബ്രുവരി 19 വരെ അറസ്റ്റ് തടഞ്ഞ് നേരത്തേ ഉത്തരവ് വന്നിരുന്നു. ടീസ്റ്റയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസുമാരായ എസ് ജെ മുഖോപാധ്യായ, എന്‍ രാമണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ച് അറസ്റ്റ് തടഞ്ഞത്. ജാമ്യാപേക്ഷ വിപുലമായ മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലേക്ക് മാറ്റാനും കോടതി തീരുമാനിച്ചു.
നേരത്തെ ടീസ്റ്റയുടെയും മറ്റ് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ടീസ്റ്റയെ അറസ്റ്റ് ചെയ്യാന്‍ ഗുജറാത്ത് പൊലീസ് മുംബൈയില്‍ എത്തിയപ്പോള്‍ സുപ്രീംകോടതി ഇടപെടുകയായിരുന്നു. ആദ്യം ഒരുദിവസത്തേക്ക് അറസ്റ്റ് വിലക്കിയ സുപ്രീംകോടതിപിന്നീട് വിലക്ക് നീട്ടുകയായിരുന്നു.