മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അധോലോകത്തിന്റെ കഥ പറഞ്ഞെത്തിയ സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗം സാമ്രാജ്യം ടു സണ്‍ ഓഫ് അലക്സാണ്ടര്‍ എത്തുന്നു.
അലക്സാണ്ടറുടെ മകന് ജോര്‍ദാന്റെ കഥയുമായി ഫെബ്രുവരി 12ന് ചിത്രം തീയറ്ററുകളിലെത്തും. 1990ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നത് പ്രമുഖ തമിഴ് സംവിധായകന് പേരരശാണ്. അജ്മല്‍ ഹസനാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മ്മാണം.
മധു, വിജയരാഘവന്, സുമന്, മനോജ് കെ ജയന് എന്നിവരും പ്രധാന വേഷത്തിലെത്തും. ശേഖര്‍ വി. ജോസഫാണ് ഛായഗ്രഹണം.