സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ക്രോസ് കോണ്‍സെപ്റ്റ് ഡാറ്റ്‌സണ്‍ ഗോ

ക്രോസ് കോണ്‍സെപ്റ്റ് ഡാറ്റ്‌സണ്‍ ഗോ ടോക്കിയോ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. ഫെബ്രുവരി 2014ല്‍ പുറത്തിറക്കിയ റെഡിഗോ കോണ്‍സെപ്റ്റില്‍ പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലാണിത്. ഗോ, ഗോ പ്ലസ് നിരയിലെത്തുന്ന പുതിയ മോഡലിലൂടെ ക്രോസ് ഓവര്‍ വിപണിയില്‍ ആധിപത്യം ഉറപ്പാക്കാനാണു ഡാറ്റ്‌സണിന്റെ ശ്രമം.

സാഹസികത ഇഷ്ടപ്പെടുന്ന പുതു തലമുറ യുവാക്കളെയാണ് ഈ മോഡല്‍ ഏറ്റവുമധികം ആകര്‍ഷിക്കുകയെന്നു കരുതുന്നു. ഗോ പ്ലസിനു സമാനമായി മൂന്നു നിര സീറ്റാണ് ഗോ ക്രോസ് കോണ്‍സെപ്റ്റിലുള്ളത്. എന്നാല്‍ ഫീച്ചറുകളും രൂപകല്‍പനയും ഗോ പ്ലസില്‍ നിന്നു വ്യത്യസ്തമാണ്.

ഡാറ്റ്‌സണ്‍ കാറുകളുടെ ശ്രദ്ധേയമായ ഡികട്ട് ഗ്രില്‍ വലുപ്പം കൂട്ടിയിരിക്കുന്നു. എല്‍ഇഡി ടെയില്‍ ലൈറ്റ്, എല്‍ഇഡി ഹെഡ്‌ലൈറ്റ് എല്‍ഇഡി എന്നിവ കൂടുതല്‍ മികച്ച ടെക് ലുക്ക് നല്‍കുന്നു. ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനില്ല.

17 ഇഞ്ച്, അഞ്ചു സ്‌പോക്ക് അലോയ് വീലുകളും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും പരുക്കന്‍ റോഡിലും മികച്ച കണ്‍ട്രോള്‍ നല്‍കുന്നു. പരുക്കന്‍ റോഡുകളെ ശക്തമായി പ്രതിരോധിയ്ക്കാന്‍ അടിവശത്തും ഗാര്‍ഡ്‌സ് നല്‍കിയിട്ടുണ്ട്. കടും മഞ്ഞ നിറമുള്ള ബോഡിയും ഗ്രാഫിക്‌സും ഒരു പോലെ ശ്രദ്ധേയമാണ്.

Top