സിദ്ധാര്‍ഥും സാമന്തയും പിരിഞ്ഞു

കോളിവുഡിലെ ക്യൂട്ട് കപ്പിളുകള്‍ എന്നറിയപ്പെടുന്ന സിദ്ധാര്‍ഥും സാമന്തയും തമ്മില്‍ പിരിഞ്ഞതായി വാര്‍ത്തകള്‍. ഇരുവരും ബന്ധം അവസാനിപ്പിച്ചതായാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള റിപ്പോട്ടുകള്‍. തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന കാര്യം ഇതുവരെ പരസ്യമായി സമ്മതിച്ചിരുന്നില്ല. എന്നാല്‍ പല ആഘോഷങ്ങളിലും ഒരുമിച്ചാണ് ഇവര്‍ പങ്കെടുത്തിരുന്നത്. വിവിധ സ്ഥലങ്ങളില്‍ ഇവരെ ഒരുമിച്ചു കണ്ടതോടെ മാധ്യമങ്ങള്‍ ബന്ധം ആഘോഷിച്ചു തുടങ്ങി. സിനിമാ മേഖലയിലെ മറ്റു പ്രണയങ്ങള്‍ പോലെ ഇതിനും ഒടുവില്‍ അല്‍പ്പായുസുതന്നെയായി. അടുത്തിടെ പുറത്തിറങ്ങിയ സാമന്തയുടെ ചിത്രങ്ങളെല്ലാം വന്‍ വിജയമായിരുന്നു.

വിജയ്യോടൊപ്പം അഭിനയിച്ച കത്തി വന്‍ ഹിറ്റായതോടെ സാമന്തയുടെ താരമൂല്യം ഉയര്‍ന്നു. ഇതോടെ ഇരുവരും തമ്മില്‍ ഈഗോ ഉടലെടുത്തതായും വാര്‍ത്തകളുണ്ട്. ഇതാണ് ബന്ധം തകരാന്‍ കാരണമെന്നും പറയപ്പെടുന്നു. സിദ്ധാര്‍ഥയും സാമന്തയും തമ്മില്‍ പിരിഞ്ഞെന്നു മുന്‍പും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സിദ്ധാര്‍ഥിന്റെ എന്നക്കുള്‍ ഒരുവന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനത്തിന് സാമന്ത എത്തി. ഇതോടെ ഗോസിപ്പുകള്‍ക്ക് അവസാനമായി. ബന്ധം തകര്‍ന്നതില്‍ ഞാന്‍ ഇരയല്ലെന്നു പറഞ്ഞു സാമന്ത ഇതിനിടെ രംഗത്തെത്തി. ചില മാധ്യമങ്ങള്‍ തന്നെ ഇരയായി ചിത്രീകരിക്കുകയാണ്. ദയവു ചെയ്ത് ഇതു നിര്‍ത്തണം. എന്റെ സ്വകാര്യതയാണിത്. സിദ്ധാര്‍ഥ് നല്ലയാളാണെന്നും സാമന്ത പറയുന്നു. 2015 ല്‍ അപ്രതീക്ഷിതമായ പല കാര്യങ്ങളും നടക്കുമെന്ന് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നു. 2014 നല്ല കാര്യങ്ങള്‍ 2015ലും തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സിദ്ധാര്‍ഥ് പറഞ്ഞു. സാമന്ത സങ്കടത്തോടെയാണ് പിരിയാനുള്ള തീരുമാനം എടുത്തതെന്ന് അവരോട് അടുപ്പമുള്ളവര്‍ പറയുന്നു.

Top