തമിഴ് ചിത്രം വജ്രത്തിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച മാരത്തണില്‍ ആയിരത്തോളം കുട്ടികള്‍ പങ്കെടുത്തു. വിവിധ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളാണ് മാരത്തണില്‍ പങ്കെടുക്കാനായെത്തിയത്. സിനിമയുടെ സന്ദേശം സമൂഹത്തില്‍ എത്തിക്കാന്‍ ഈ മാരത്തണ്‍ ഉപകരിക്കുമെന്നും ചിത്രത്തിന്റെ സംവിധായകന് എസ്.ഡി രമേശ് ശെല്വന് പറഞ്ഞു.
ചിത്രത്തിന്റെ നിര്‍മാതാക്കളാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകരും മാരത്തണില്‍ പങ്കെടുത്തു. ഗോലി സോഡ എന്ന ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ച ശ്രീ റാം, കിഷോര്‍, പാണ്ടി മുരുകേഷ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പുതുമുഖമായ ഭാവന റെഡിയാണ് നായിക.