സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. കെഎം മാണിയോട് സംസ്ഥാന നേതൃത്വത്തിന് മൃതു സമീപനമാണെന്നും മാണിക്കെതിരായ സമരങ്ങള്‍ പ്രഹസനമാണമെന്നും വിമര്‍ശനം ഉയര്‍ന്നു. സോളാര്‍ വിഷത്തില്‍ സെക്രട്ടേറിയേറ്റ് ഉപരോധം പാതിഴില്‍ ഉപേക്ഷിച്ചതിനാലാണ് പിന്നീടുള്ള സമരങ്ങള്‍ ഫലം കാണാത്തതെന്നും വിമര്‍ശനമുണ്ടായി.

തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പ് ദിവസം വി.എസ് അച്യുതാനനന്ദന്‍ ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചത് വന്‍ വിമര്‍ശനത്തിനിടയാക്കി. എം.എ ബേബിയെ കൊല്ലത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് ശരിയായില്ലെന്നും വിമര്‍ശനമുയര്‍ന്നു.

Top