സിപിഎം നശിക്കില്ലെന്ന് പ്രതീക്ഷ: വി.എസിന്റെ മകന്‍

ആലപ്പുഴ: തന്റെ അച്ഛന്‍ രൂപം കൊടുത്ത പ്രസ്ഥാനം നശിക്കില്ലെന്നാണ് കരുതന്നതെന്ന് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാര്‍ പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിയൊക്കെ മാറും. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങളെ പോസിറ്റീവായി തന്നെയാണ് കാണുന്നത്. അച്ഛന് ഇപ്പോള്‍ വിഷമകാലമാണ്. അതൊക്കെ ഉടന്‍ തന്നെ മാറുമെന്നും അരുണ്‍കുമാര്‍ പറഞ്ഞു.

Top