ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം. സിപിഐ ആരുടെയും ഔദാര്യത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നും ചിലര്‍ തന്ന ദാനമാണ് സിപിഐക്ക് ലഭിച്ചിട്ടുള്ള സ്ഥാനങ്ങളെന്ന് പറയുന്നവര്‍ ചരിത്രം മറക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ സിപിഎമ്മും സിഐടിയുവും എത്ര സമരമാണ് നടത്തിയിട്ടുള്ളതെന്ന് ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് ചോദിച്ചു. ജില്ലയില്‍ സിപിഐയുടെ ശക്തി ക്ഷയിച്ചു വരികയാണെന്നും ചില മേഖലയില്‍ മാത്രമാണ് സിപിഐ ഉള്ളതെന്നും സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. സിപിഐക്കെതിരായ സിപിഎമ്മിന്റെ വിമര്‍ശനം മറ്റാരുടെയോ താല്പര്യം സംരക്ഷിക്കാനാണെന്നും യോഗത്തില്‍ കെ.കെ ശിവരാമന് കുറ്റപ്പെടുത്തി.