കൂത്തുപറമ്പ്: സിപിഐ ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍. ചെള്ളത്ത് വയലിലെ സി.എം. സുനേഷ് (28) ആണ് അറസ്റ്റിലായത്. സിപിഐ ചിറ്റാരിപ്പറമ്പ് ചെള്ളത്ത് വയല്‍ ബ്രാഞ്ച് സെക്രട്ടറി വി.കെ. വിനോദിനെ (35) ആക്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 17ന് രാത്രി എട്ടോടെയാണ് വിനോദിനുനേരേ ആക്രമണമുണ്ടായത്.
കൈയ്ക്ക് വെട്ടേറ്റ വിനോദ് ഇപ്പോള്‍ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. വധശ്രമത്തിനാണ് സുനേഷിനെതിരേ കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നും വധക്കേസ് ഉള്‍പ്പെടെ മറ്റു 12 കേസുകള്‍ കൂടി സുനേഷിനെതിരേ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.