മാരുതി സുസുക്കി ഇടത്തരം സെഡാന് സെഗ്മെന്റില്‍ സിയസിനെ കമ്പനി അവതരിപ്പിച്ചു. 6.99 9.80 ലക്ഷംവരെയാണ് ഡല്‍ഹി എക്സ് ഷോറൂം വില. പെട്രോളിലും ഡീസലിലും നാലു വീതം വേരിയന്റുകളിലായിരിക്കും സിയസ് പുറത്തിറങ്ങുന്നത്. ഡീസല്‍ മോഡല്‍ ലിറ്ററിന് 26.21 കിലോമീറ്ററും പെട്രോള്‍ മോഡല്‍ ലീറ്ററിന് 20.73 കിലോമീറ്ററും മൈലേജ് നല്‍കുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.
1.4 ലിറ്ററിന്റെ കെ സീരീസ് എന്‍ജിനാണ് പെട്രോള്‍ വേര്‍ഷനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡീസല്‍ മോഡലിന് ശക്തി പകരുന്നത് 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് യൂണിറ്റാണ്. വളരെ വിശാലമായ ക്യാബിനാണ് സിയസിനുള്ളത്.
പ്രൊജക്റ്റര്‍ ഹെഡ്ലാമ്പ്സ്, ആംറെസ്റ്റ്, കീലെസ് എന്‍ട്രി, ബ്ലൂടൂത്ത് ,യുഎസ്ബി സൗകര്യത്തോടു കൂടിയ ഓഡിയോ സിസ്റ്റം, കാര്‍ഡ് റീഡര്‍, ഫാബ്രിക് ലെതറും നിര്‍മ്മിത അപ്ഹോള്‍സ്റ്ററി, ഇല്ക്ട്രിക്കലി അഡ്ജസ്റ്റഡ് വിങ് മിറര്‍. ടച്ച് സ്ക്രീന്‍ സിസ്റ്റവും ഇതിന്റെ പ്രത്യേകതയാണ്.
ഡ്രൈവര്‍ എയര്‍ബാഗ്, ക്ലൈമറ്റ് കണ്ട്രോള്, പാര്‍ക്കിങ് സെന്‍സര്‍, സൗകര്യത്തോടു കൂടിയ ഓഡിയോ സിസ്റ്റം. ഉയരം ക്രമീകരിക്കാവുന്ന തരത്തിലുള്ള ഡ്രൈവേഴ്സ് സീറ്റ്, സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ കണ്ട്രോള്. 15 ഇഞ്ച് അലോയി വീല്‍, റിയര്‍ സണ്‍ഷെയ്ഡ്, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ഇലക്ട്രിക് ഔട്ട്സൈഡ് റിയര്‍ വ്യൂ മിറര്‍, റിവേഴ്സിങ് ക്യാമറ, ഫ്രണ്ട് ഫോഗ് ലാമ്പ്സ് എന്നിവയുണ്ട്.