അമാന്‍: സിറിയയിലും ഇറാഖിലുമായി ഐഎസ് ഭീകരര്‍ക്കെതിരായി നടത്തിയ ആക്രമണത്തില്‍ അവരുടെ 56 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ജോര്‍ദാന്‍ സൈനിക വക്താവ്. ഐഎസിന്റെ സൈനിക ശക്തിയുടെ 20 ശതമാനം തങ്ങളുടെ ആക്രമണത്തിലൂടെ നഷ്ടമായെന്നാണു ജോര്‍ദാന്റെ അവകാശവാദം. ഐഎസിനെ ഭൂമിയില്‍ നിന്നും പൂര്‍ണമായി തുടച്ചുമാറ്റുകയാണു തങ്ങളുടെ ലക്ഷ്യമെന്നും ജോര്‍ദാന്‍ സൈനിക വക്താക്കള്‍ അറിയിച്ചു
എന്നാല്‍ ആക്രമണം ഏതെല്ലാം മേഖലയിലാണു നടന്നതെന്നു സൈന്യം വെളിപ്പെടുത്തിയിട്ടില്ല. ജോര്‍ദാന്റെ വ്യോമസേനാ പൈലറ്റിനെ ഐഎസ് വധിച്ചതിനു പ്രതികാരമായാണ് ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണം കഴിഞ്ഞ മൂന്നു ദിവസമായി ജോര്‍ദാന്‍ ശക്തമാക്കിയിരിക്കുകയാണ്.