സിറിയയില്‍ ആയുധ ശാലയില്‍ സ്‌ഫോടനം; 25 ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: പടിഞ്ഞാറന്‍ സിറിയയില്‍ ആയുധ സംഭരണശാലയില്‍ ഉണ്ടായ വന്‍സ്‌ഫോടനത്തില്‍ 25 ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദെയര്‍ അല്‍സോര്‍ പ്രവിശ്യയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള അല്‍ മയദീന്‍ നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവമെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടന കാരണം വ്യക്തമല്ല.

Top