സുധീരനെതിരെ ഹൈക്കമാന്‍ഡില്‍ പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ് എ,ഐ ഗ്രൂപ്പുകള്‍

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ ഹൈക്കമാന്‍ഡില്‍ പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍.

മദ്യവ്യാപാരികളുടെ പണവും വോട്ടും വേണ്ടെന്ന സുധീരന്റെ നിലപാട് ധിക്കാരപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കമാന്‍ഡിന് പരാതി നല്‍കുക. ജനാധിപത്യ സംവിധാനത്തില്‍ എല്ലാവരുടേയും വോട്ടു വേണം.

ഒരു വിഭാഗത്തിന്റെ മാത്രം വോട്ട് വേണ്ടെന്നു പറയുന്നത് ജനധിപത്യ രീതിയോടുള്ള അവഹേളനമാണ്. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പരാമര്‍ശം ശരിയായില്ലെന്നും ഇതു തിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ ഒരുങ്ങുന്നതായാണ് ഇരുഗ്രൂപ്പുകളില്‍ നിന്നും ലഭിക്കുന്ന വിവരം.

Top