സുനന്ദയുടെ മരണം: അന്വേഷണം വിദേശത്തേക്കും വ്യാപിക്കും

ഡല്‍ഹി:സുനന്ദ പുഷ്‌ക്കറുടെ മരണത്തില്‍ അന്വേഷണം വിദേശത്തേക്കും വ്യാപിപ്പിക്കുമെന്ന് ദില്ലി പൊലീസ്.സുനന്ദ മരിച്ച ദിവസം വിദേശത്തു നിന്ന് ദില്ലിയില്‍ എത്തിയവരുടെ പട്ടിക പൊലീസ് ശേഖരിച്ചു. ദുബൈ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തിയ യാത്രക്കാരുടെ പേര് വിവരങ്ങളാണ് ദില്ലി പൊലീസ് ശേഖരിച്ചത്.

കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയ്ക്ക് കീഴില്‍വരുന്ന ഫോറിന്‍ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസാണ് ഇതേക്കുറിച്ച് അന്വേഷിക്കുക. ഇതോടൊപ്പം സുനന്ദയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി സ്‌കോട്ട്‌ലന്‍ഡിലേക്ക് അയയ്ക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അമേരിക്കയില്‍ എഫ്.ബി.ഐയുടെ കീഴിലുള്ള ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കുക എന്നതാണ് മറ്റൊരു വഴി. ചില പ്രത്യേക കേസുകളില്‍ സി.ബി.ഐ ഇത്തരം പരിശോധനയ്ക്ക് എഫ്.ബി.ഐയുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട്. സുനന്ദയുടെ മരണകാരണം സംബന്ധിച്ച് സെന്‍ട്രല്‍ ഫോറന്‍സിക് ലാബിന് വ്യക്തമായ വിവരം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിദേശത്ത് പരിശോധന നടത്തുകയെന്ന തീരുമാനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്.

Top