സുനന്ദയുടെ മരണം: ശശി തരൂരിനെ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ മരിച്ച ദിവസത്തെ വിവരങ്ങള്‍ ശശി തരൂരില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

ഇന്നലെ രാത്രി എട്ടുമണിയോടെ വസന്ത് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായ തരൂരിനെ എസ്.ഐ.ടി ഡെപ്യൂട്ടി കമ്മിഷണര്‍ ഒഫ് പൊലീസ് (സൗത്ത്) പ്രേംനാഥ്, എ.ഡി.സി.പി പി.എസ്. കുശ്വാഹ എന്നിവരും രണ്ട് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്തത്. മൂന്ന് ഘട്ടമായി ചോദ്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

കേസില്‍ ഇതാദ്യമായാണ് തരൂരിനെ പൊലീസ് ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടിന് മുന്‍പാകെ തരൂര്‍ മൊഴി നല്‍കിയിരുന്നു. ഈ മാസം ആദ്യം സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തശേഷം തരൂരിനെ ചോദ്യം ചെയ്യുന്നതും ഇതാദ്യമായിട്ടാണ്.

Top