സുരക്ഷാ ആശങ്കകള്‍ ദൂരീകരിച്ചെന്ന് ഷവോമി ഇന്ത്യ

കൊച്ചി: ഷവോമി ഫോണ്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്നുവെന്ന ആശങ്ക അസ്ഥാനത്താണെന്ന് ഷവോമി ഇന്ത്യ അറിയിച്ചു. ഉപയോക്താവിന്റെ സ്വകാര്യതയെ ഹനിക്കുന്ന ഒന്നും ഷവോമി ഫോണിലില്ല. ഓപ്റ്റ് ഇന്‍ സെക്യുര്‍ ഇന്റര്‍നെറ്റ് സേവനമാണ് ഷവോമി ഫോണുകള്‍ ഉപയോക്താവിനു നല്‍കുന്നത്. എം.ഇ. ക്ലൗഡ് യൂസര്‍മാര്‍ക്ക് അവരുടെ ഡാറ്റ, ബാക്ക്അപ് ചെയ്യുന്നതിനുള്ള സൗകര്യം, എസ്.എം.എസ്. ഗേറ്റ്‌വേക്കു പകരം ഐ.പിയിലൂടെ കാരിയര്‍ ചാര്‍ജ് ഇല്ലാതെ മെസേജ് അയക്കാനുള്ള സൗകര്യവുമുണ്ട്.

ഇവ ഓപ്റ്റ് ഇന്‍ ആയതിനാല്‍ വേണമെങ്കില്‍ മാത്രം ഉപയോഗിച്ചാല്‍ മതി. ഉപയോക്താവിന് ഇത് ഏതുസമയത്തും ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം. മറ്റ് ഇന്റര്‍നെറ്റ് കമ്പനികളില്‍നിന്ന് ഗൂഗ്ള്‍, വാട്‌സ്ആപ്, ഡ്രോപ്പ് ബോക്‌സ് എന്നിവയില്‍നിന്നും സമാനമായ സേവനങ്ങള്‍ ഓപ്റ്റ് ചെയ്യാം.

Top