സുസുക്കിയുടെ ബലേനോ അധികം വൈകാതെ ഇന്ത്യയിലെത്തും

സുസുക്കി മോട്ടേഴ്‌സിന്റെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചു. അധികം വൈകാതെ ഇന്ത്യയിലെത്തും. മുമ്പ് ബലേനോ എന്ന പേരില്‍ ഒരു സെഡാന്‍ കമ്പനിക്കുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ നിര്‍മ്മാണം പിന്നീട് നിറുത്തി.

പുതിയ വാഹനത്തിന് പേരിലല്ലാതെ പഴയ വാഹനവുമായി സാമ്യങ്ങളില്ല. ടര്‍ബോ ബൂസ്റ്റര്‍ ജെറ്റ് എന്‍ജിനുള്ളബലേനോയുടെ പെട്രോള്‍, ഡീസല്‍ വേരിയന്റുകകളുണ്ട്. 1. 2 ലിറ്റര്‍ പെട്രോള്‍, 1. 3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണുള്ളത്. ആപ്പിള്‍ കാര്‍ പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണു മറ്റൊരു പ്രത്യേകത.

Top