കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പിടിയിലായ ടി.ഒ സൂരജ് സര്‍ക്കാരിന് സമര്‍പ്പിച്ച സ്വത്ത് വിവര കണക്കില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ്. യഥാര്‍ത്ഥ ആസ്തിയും സര്‍ക്കാരിന് സമര്‍പ്പിച്ച വിവരവും തമ്മില്‍ വലിയ അന്തരം ഉണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി.
പത്ത് വര്‍ഷത്തെ കണക്കുകളാണ് പരിശോധിക്കുന്നത്. ആദ്യ അഞ്ച് വര്‍ഷത്തെ പരിശോധന പൂര്‍ത്തിയായി. ആദായനികുതി വകുപ്പിനോടും വിജിലന്‍സ് വിശദാംശങ്ങള്‍ തേടി.
കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ചെയര്‍മാനായിരിക്കേ നല്കിയ കരാറുകളില്‍ ആയിരത്തോളം കോടി രൂപയുടെ കരാറുകളാണ് നല്‍കിയത്.