സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു

തെന്നിന്ത്യയുടെ രണ്ടു പ്രിയതാരങ്ങള്‍ കുറേയധികം സിനിമകളില്‍ ഒരുമിച്ചഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ ഇരുവരും പിന്നീട് ജീവിതത്തിലും ഒരുമിച്ചു. മറ്റാരുമല്ല തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാറുകളായ ഭാര്യഭര്‍ത്താക്കന്‍മാര്‍.. സൂര്യയും ജ്യോതികയും. കുറേക്കാലം സ്‌ക്രീനില്‍ നിറഞ്ഞു നിന്ന ഈ ദമ്പതികള്‍ വീണ്ടും ഒരുമിച്ചെത്തുന്നതായി വാര്‍ത്തകള്‍.

സൂര്യ നിര്‍മിക്കുന്ന ചിത്രത്തിലൂടെ തന്നെയാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രം പാണ്ഡ്യരാജ് സംവിധാനം ചെയ്യുമെന്നും സിനിമയില്‍ സൂര്യയ്ക്കും ജ്യോതികയ്ക്കും മുഴുനീള വേഷമായിരിക്കില്ലെന്നും അഥിതിതാരങ്ങളയാണ് ഇവര്‍ അഭിനയിക്കുന്നതെന്നുമാണ് തമിഴകത്തു നിന്നുള്ള വാര്‍ത്തകള്‍.

റഹ്മാന്‍ ആണ് പുതിയ സിനിമയിലെ നായകന്‍. സില്ലിനു ഒരു കാതല്‍ എന്ന സിനിമയില്‍ ആണ് സൂര്യജ്യോതിക ജോഡികള്‍ വിവാഹത്തിന് മുന്‍പ് അവസാനമായി ഒരുമിച്ചെത്തിയ ചിത്രം. വിവാഹത്തിനുശേഷം കുടുംബ ജീവിതവുമായി തിരക്കിലായ ജ്യോതിക മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ഹൗ ഓള്‍ഡ് ആര്‍ യു വിന്റെ തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ മഞ്ജുവാര്യര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച കഥാപാത്രത്തെയാണ് തമിഴില്‍ ജ്യോതിക അവതരിപ്പിക്കുന്നത്.
നീണ്ട ഇടവേളയ്ക്കുശേഷം രണ്ടാമതും സിനിമയിലെത്തിയതിന്റെ ത്രില്ലിലാണ് ജ്യോതിക.

Top