സെക്രട്ടറിയേറ്റിനു മുന്നിലെ സമരത്തനിടെ സനലിന്റെ ഭാര്യ വിജി കുഴഞ്ഞു വീണു

sanal

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തുന്നതിനിടെ കുഴഞ്ഞു വീണു. തുടര്‍ന്ന് വിജിയെ ആശുപത്രിയിലേക്ക് മാറ്റി.

സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്നും ജീവിക്കാന്‍ സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ 12 ദിവസമായി വിജി സത്യഗ്രഹ സമരം നടത്തുകയായിരുന്നു. സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിജി പറഞ്ഞു. താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണെന്നും ജീവിക്കാന്‍ മാര്‍ഗമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

നവംബര്‍ അഞ്ചിനാണ് ഡിവൈഎസ്പി ഹരികുമാറുമായുള്ള വാക്കു തര്‍ക്കത്തിനിടെ സനല്‍കുമാറിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്.

Top