സെന്‍സെക്‌സ് 102 പോയന്റ് നേട്ടത്തില്‍ ഓഹരി വിപണിയിൽ തുടക്കം

sensex

മുംബൈ: വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 102 പോയന്റ് നേട്ടത്തോടെ ഓഹരി സൂചികകളില്‍ തുടക്കം

സെന്‍സെക്‌സ് 102 പോയന്റ് നേട്ടത്തില്‍ 32288ലും നിഫ്റ്റി 36 പോയന്റ് ഉയര്‍ന്ന് 10,115ലുമെത്തി.

ബിഎസ്ഇയിലെ 1160 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 364 ഓഹരികള്‍ നഷ്ടത്തിലുമാണ്.

സണ്‍ ഫാര്‍മ, ബിപിസിഎല്‍, ഐഒസി, ആക്‌സിസ് ബാങ്ക്, ലുപിന്‍, സിപ്ല, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലാണ് ആരംഭിച്ചിരിക്കുന്നത്.

വിപ്രോ, ടെക് മഹീന്ദ്ര, എംആന്റ്എം, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലാണ്.

Top