ന്യൂഡല്‍ഹി: വേള്‍ഡ് ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ സൈന നേഹ്വാള് ലോക റാങ്കിംഗില്‍ ഒന്നാംസ്ഥാനത്തേക്ക്. നിലവില്‍ 79,192 റാങ്കിംഗ് പോയിന്റുകളുളള സൈനയ്ക്ക് വെള്ളി മെഡല്‍ നേട്ടത്തോടെ 3600 പോയിന്റുകള്‍ കൂടി ലഭിച്ചു.
ഇതോടെ നിലവിലെ ലോക ഒന്നാം നമ്പറും ഫൈനലിലെ സൈനയുടെ എതിരാളിയുമായിരുന്ന കരോലിന് മറീനെ പിന്തള്ളി സൈനയ്ക്ക് ഒന്നാം സ്ഥാനത്തേക്ക് എത്തി. ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയിട്ടും മറിന് അധിക പോയിന്റുകളൊന്നും ലഭിക്കാതിരുന്നതും ഇന്ത്യന്‍ താരത്തിന് നേട്ടമായി.
ഈ മാസം 20 നാണ് പുതിയ റാങ്കിംഗ് പട്ടിക പ്രസിദ്ധപ്പെടുത്തുക. ഇതിന് മുന്‍പ് ഈ വര്‍ഷം ഏപ്രില്‍ ആദ്യ വാരവും സൈന റാങ്കിംഗില്‍ മുന്നിലെത്തിയിരുന്നു.