സോണി എക്‌സ്പീരിയ എം 5 ഇന്ത്യന്‍ വിപണിയിലെത്തി; ലക്ഷ്യം സെല്‍ഫി പ്രേമികള്‍

സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ട് സോണി പുറത്തിറക്കിയ സോണി എക്‌സപീരിയ എം5 ഇന്ത്യയില്‍ എത്തി. 37,990 രൂപയാണ് ഫോണിന് ഇന്ത്യയിലെ വില.

സോണി എക്‌സ്പീരിയ എം5ല്‍ 21.5 മെഗാപിക്‌സല്‍ പിന്‍ക്യാമറയും 13 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമാണ് പ്രധാന സവിശേഷതകള്‍. ഡ്യൂവല്‍ സിം സൗകര്യമുള്ള ഫോണില്‍ 5എക്‌സ് സൂം, 4കെ വീഡിയോ റെക്കോര്‍ഡിഗ്, ഓട്ടോ സീന്‍ റികഗ്‌നീഷ്യന്‍, ഇമേജ് സ്റ്റെബിലൈസര്‍, തുടങ്ങിയ ഫീച്ചറുകളെല്ലാം കാമറയെ കൂടുതല്‍ മികച്ചതാക്കുന്നു. 5 ഇഞ്ച് ഫുള്‍ എച്ച് ഡി (1080 X 1920 പിക്‌സല്‍) ഡിസ് പ്ലേ, 16 ജിബി ഇന്റേ മെമ്മറി, 200 ജിബിയായി മെമ്മറി വര്‍ദ്ധിപ്പിക്കാം തുടങ്ങിയവയാണ് എം5ന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

2 ജിഗാഹെര്‍ട്‌സ് ക്ലോക്ക്‌സ്പീഡില്‍ പ്രവര്‍ത്തിക്കുന്ന 64ബിറ്റ് ഒക്ടാകോര്‍ മീഡിയാടെക് ഹെലിയോ എക്‌സ്10 പ്രോസസറുള്ള ഫോണിന് 3ജി.ബി റാം ആണുള്ളത്.

Top