സോളാര്‍ കേസ്: അന്വേഷണത്തിന്റെ തല്‍സ്ഥിതി അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സോളാര്‍ കേസില്‍ കേസിന്റെ തല്‍സ്ഥിതി അറിയിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റേതാണ് നിര്‍ദ്ദേശം. വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു നിലവിലുള്ള 34 കേസുകളിലെ നിലവിലെ സ്ഥിതി രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

Top