കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ എംഎല്‍എ മാരുടെ തെളിവെടുപ്പ് ആരംഭിച്ചു. ഡോ. തോമസ് ഐസക്കും രാജു എബ്രഹാമുമാണ് ഇന്ന് കമ്മീഷന് മുമ്പാകെ ഹാജരാകുന്നത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചാകും ഇരു എംഎല്‍എമാരോടും ആരായുക. നാളെ പി. ശ്രീരാമകൃഷണന് എംഎല്‍എയെ വിസ്തരിക്കും. സോളാര്‍ കമ്മീഷനുമായി സഹകരിക്കുമെന്ന് സിപിഎമ്മും സിപിഐയും നേരത്തേ വ്യക്തമാക്കിയിരുന്നു.