പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ് നായര്‍ക്കും മൂന്ന് വര്‍ഷത്തെ കഠിന തടവ്. സരിത 45 ലക്ഷം രൂപയും ബിജു രമേശ് 75 ലക്ഷം രൂപയും പിഴ അടയ്ക്കണം. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.
ഇടയാറന്മുള സ്വദേശി ബാബു രാജില്‍ നിന്ന് 1.19 രൂപ തട്ടിയെടുത്ത കേസിലാണ് കോടതി വിധി. വിശ്വാസവഞ്ചന,ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.
അതേസമയം കോടതി വിധി മാനിക്കുന്നുവെന്നും ഒരാഴ്ചയ്ക്കകം അപ്പീല്‍ നല്‍കുമെന്നും സരിത പറഞ്ഞു.