കൊച്ചി: സെസില്‍ സ്ത്രീകളുടെ ദേഹപരിശോധന നടത്തിയതുമായി ബന്ധപ്പെട്ട് മൂന്നുപേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സൂപ്പര്‍വൈസര്‍ ബീന, ജീവനക്കാരായ ബിജിമോള്‍, പ്രമീള എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ സ്ത്രീകളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ അസ്മ റമ്പര്‍ പ്രൊഡക്ട് എന്ന കമ്പനി താല്‍ക്കാലികമായി അടച്ചിട്ടു.