സ്പിരിറ്റ് ചാര്‍ജര്‍ അഥവാ എസ്.സി 01; കാവാസാക്കിയുടെ സൂപ്പര്‍ ചാര്‍ജ്ഡ് ബൈക്ക്

കാവസാക്കിയില്‍ നിന്ന് മറ്റൊരു സൂപ്പര്‍ചാര്‍ജ്ഡ് ബൈക്കുകൂടി വരുന്നു. സ്പിരിറ്റ് ചാര്‍ജര്‍ അഥവാ എസ്.സി 01 എന്ന പുതിയ മോഡല്‍ ടോക്കിയോ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ചു.

എയര്‍കംപ്രസര്‍ സാങ്കേതികവിദ്യയിലൂടെ എന്‍ജിന്റെ ശേഷി വര്‍ധിപ്പിക്കുന്ന സൂപ്പര്‍ചാര്‍ജര്‍ ഉണ്ടെന്നതാണ് കാവസാക്കിയുടെ ഈ ശ്രേണിയില്‍പ്പെട്ട ബൈക്കുകളുടെ പ്രത്യേകത.

താരതമ്യേന മൃദുവും ആഡംബരപൂര്‍ണവുമാണ് സ്പിരിറ്റ് ചാര്‍ജര്‍. സുഖകരമായ ദൈനന്ദിനയാത്രയ്ക്ക് ‘സോഫ്റ്റ്’ ആയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നാലു സിലിണ്ടറുള്ള ബാലന്‍സ്ഡ് സൂപ്പര്‍ ചാര്‍ജര്‍ എന്‍ജിന്‍ ആണ് ഇതിന്റേത്. സൂപ്പര്‍ ചാര്‍ജറിനുമുന്നില്‍ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് ഫല്‍പ്പ് എഞ്ചിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നു. എച്ച്2 വിനേക്കാള്‍ ഇന്ധനോപയോഗം കുറയും.

സ്പിരിറ്റ് ചാര്‍ജറിലൂടെ യാഥാര്‍ത്ഥ്യമാകുന്ന കൂടുതല്‍ മെച്ചപ്പെടുത്തിയ സൂപ്പര്‍ ചാര്‍ജ്ഡ് സാങ്കേതികവിദ്യയായിരിക്കും കാവസാക്കി ഇനി പ്രയോജനപ്പെടുത്തുകയെന്ന് കമ്പനി അധ്യക്ഷന്‍ കെന്‍ജി ടോമിഡ പറഞ്ഞു.

Top