കൊച്ചി: സ്മാര്‍ട്ട് സിറ്റിയുടെ ആദ്യ ഘട്ട നിര്‍മ്മാണം സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ സുരേഷ് കുമാര്‍. വിവിധ വകുപ്പുകള്‍ തമ്മിലുളള ആശയക്കുഴപ്പം നീക്കി പണി അതിവേഗം പുരോഗമിക്കുകയാണ്.എറണാകുളം ജില്ലാ കളക്ടറുടെ സാനിധ്യത്തില്‍ പദ്ധതിയുട നിര്‍മ്മാണ പുരോഗതി വിലയിരുത്തി.
സ്മാര്‍ട്ട് സിറ്റിക്കായി ആറര ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ പണികളാണ് അവസാന ഘട്ടത്തിലെത്തിയിരിക്കുന്നത്. ഉദ്ഘാടനം വൈകുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സ്ഥലത്ത് സന്ദര്‍ശനം നടത്തുകയും ആഴ്ചതോറും നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ കളക്ടര്‍ക്ക് നിര്‍ദേശം നില്കുകയും ചെയ്തിരുന്നു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.സുരേഷ് കുമറിന്റെ അധ്യക്ഷതയിന്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളും സ്മാര്‍ട്ട് സിറ്റി അധികൃതരും പങ്കെടുത്തു. നിര്‍മ്മാണം നടത്തുന്നതു സംബന്ധിച്ച വ്യക്തതയില്ലാത്തതാണ് പദ്ധതി നീണ്ടു പോകാന്‍ കാരണമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. ഇതുവരെ 14 കമ്പനികള്‍ സ്മാര്‍ട്ട് സിറ്റി അധികൃതരുമായി കരാര്‍ ഒപ്പിട്ട് കഴിഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ 400 കോടി രൂപ ചെലവാക്കി.