ഡെട്രോയ്റ്റ്: സ്റ്റിയറിംഗ് തകരാറിനെ തുടര്‍ന്ന് മെഴ്സിഡസ് ബെന്‍സ് സി ക്ലാസ് തിരിച്ചു വിളിക്കുന്നു. ഡെയിംലര്‍ എജി, മെഴ്സെഡിസ് ബെന്‍സ് സി ക്ലാസ് കോംപാക്റ്റിന്റെ 2015 മോഡല്‍ വാഹനങ്ങളാണ് പിന്‍വലിക്കുന്നത്.
10,509 കാറുകളാണ് തിരിച്ചു വിളിക്കുന്നത്. കുറഞ്ഞ വേഗതയില്‍ ഓടിക്കുമ്പോള്‍ ചില കാറുകളില്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
സി300, സി400 എന്നീ മോഡലുകളിലാണ് തകരാര്‍ കണ്ടെത്തിയതെന്നും കമ്പനി അറിയിച്ചു.