സ്വകാര്യ ബസ് മെട്രോ റെയില്‍ ഗര്‍ഡറില്‍ ഇടിച്ച് 47 പേര്‍ക്ക് പരിക്ക്

കൊച്ചി: കൊച്ചിയില്‍ നിയന്ത്രണം വിട്ട സ്വകാര്യബസ് മെട്രോ റെയില്‍ ഗര്‍ഡറില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 47 പേര്‍ക്കു പരിക്ക്. ഇന്നു രാവിലെ എറണാകുളം നോര്‍ത്ത് പാലത്തില്‍  ആയിരുന്നു അപകടം. മലയാറ്റൂര്‍-ഐലന്‍ഡ് റൂട്ടില്‍ സര്‍വീസ് നടത്തിയ സീന എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

കെഎസ്ആര്‍ടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട സ്വകാര്യബസ് മെട്രോ റെയിലിനുവേണ്ടി പാലത്തില്‍ വച്ചിരുന്ന ഗര്‍ഡറില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും സ്ത്രീകളായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Top