മുംബൈ: സ്വര്‍ണ ഇറക്കുമതി നിയന്ത്രണത്തില്‍ ഇളവ്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തില്‍ 20 ശതമാനമെങ്കിലും ആഭരണമാക്കിയ ശേഷം കയറ്റുമതി ചെയ്യണമെന്ന ചട്ടമാണ് പിന്‍വലിച്ചത്. കുതിച്ചുയര്‍ന്ന വിദേശ വ്യാപാര കമ്മി നിയന്ത്രിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഒന്നാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്.
ലോകത്ത് ഏറ്റവും അധികം സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തില്‍ 20 ശതമാനം കയറ്റുമതി ചെയ്യണമെന്ന ചട്ടം പിന്‍വലിക്കാന്‍ കനത്ത സമ്മര്‍ദവും സര്ക്കാറിനുമേലുണ്ടായിരുന്നു.