കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 21120 രൂപയായി. 2640 രൂപയാണ് ഗ്രാമിന്റെ വില. 21200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില് സ്വര്‍ണവില 500 രൂപയിലധികം വര്‍ദ്ധിച്ചിരുന്നു. ആഗോളവിപണിയിലെ നേരിയ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്. അതേസമയം സ്വര്‍ണവില വരുംദിവസങ്ങളില്‍ നേരിയതോതില്‍ ഉയരാനാണ് സാധ്യതയെന്ന് വിദഗ്ദ്ധര്‍ പറയുന്നു.