സ്പോര്‍ട്സ് ബൈക്ക് ശ്രേണിയില്‍ ബജാജ് അവതരിപ്പിക്കുന്ന പുതിയ പള്‍സര്‍ മോഡലാണ് സി.എസ് 400. വ്യത്യസ്തവും ആകര്‍ഷകവുമാണ് രൂപ കല്പന. പ്രത്യേകിച്ച്, മനോഹരമായ അലോയ് വീലുകള്‍. 43 ബി.എച്ച്.പി കരുത്തുള്ള, 373.2 സി.സി എന്‍ജിനാണുണ്ടാവുക. ആറ് ഗിയറുകളുണ്ട്.
150 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഏഴ് സെക്കന്‍ഡ് മതി പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്താന്‍. പ്രതീക്ഷിക്കുന്ന മൈലേജ് ലിറ്ററിന് 30 കിലോമീറ്റര്‍. പ്രതീക്ഷിക്കുന്ന എക്സ് ഷോറൂം വില 1.60 ലക്ഷം രൂപ