സൗദിയില്‍ ഷിയാ പള്ളിക്ക് നേരെ വീണ്ടും ചാവേര്‍ ആക്രമണം

ദമാം: സൗദി അറേബ്യയിലെ ദമാമില്‍ ചാവേറാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അനൗദ് ശിയാ പള്ളിക്ക് സമീപത്താണ് സ്‌ഫോടനം നടന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ജുമുഅ നമസ്‌കാരത്തിന് ശേഷമായിരുന്നു സംഭവം. സംഭവ സ്ഥലത്ത് സുരക്ഷാ വലയം തീര്‍ത്ത സൗദി സുരക്ഷാസേന അന്വേഷണം ആരംഭിച്ചു.

സൗദിയില്‍ ഒരാഴ്ചക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ചാവേര്‍ സ്‌ഫോടനമാണിത്. കഴിഞ്ഞ വെള്ളിയാഴ്ച ഖത്തീഫിലെ ശിയ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top