അഹമ്മദാബാദ്: സൗരോര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സോളാര്‍ ഇമ്പള്‍സ്-2വിമാനം ഇന്ത്യയിലെത്തിച്ച പൈലറ്റുമാരായ ആന്ദ്രെ ബോര്‍ഷ്‌ബെര്‍ഗും ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡും മാനസികമായും ശാരീരികമായും ഊര്‍ജം നിലനിര്‍ത്താനും നീണ്ട യാത്രമൂലുള്ള ക്ഷീണമകറ്റാനും യോഗ ചെയ്യുന്നു. ഇന്ത്യന്‍ യോഗ ഗുരു സഞ്ജീവ് ഭാനോട്ടിന്റെ ശിക്ഷണത്തില്‍ കഴിഞ്ഞ 12 കൊല്ലമായി ഇവര്‍ യോഗ ചെയ്യുന്നുണ്ട്.
ഈ വിമാനത്തിന്റെ ആദ്യ യാത്ര സുരക്ഷിതമാക്കണമെന്ന ലക്ഷ്യത്തോടെയാണു യോഗയിലേക്കു തിരിഞ്ഞതെന്നും ശരിയായ രീതിയില്‍ ചിന്തിക്കാനും ശ്വസനഗതി ക്രമപ്പെടുത്താനും യോഗ സഹായിക്കുന്നുണെ്ടന്നും അവര്‍ പറഞ്ഞു.