ചിത്രസംയോജകനായ വിനോദ് സുകുമാരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഹരം ഫെബ്രുവരി ഇരുപതിന് പ്രദര്‍ശനത്തിനെത്തും. യുവലോകത്തിലൂടെ, സമൂഹജീവിതത്തിലെ വലിയൊരു വിപത്തിനെതിരെ ശക്തമായി വിരല്‍ചൂണ്ടുന്ന ഒരു ചിത്രമാണ് ‘ഹരം’.
ഫഹദ് ഫാസില്‍ നായകനായ ചിത്രത്തില്‍ പ്രശസ്ത ബോളിവുഡ് മോഡല്‍ രാധികാ ആപ്തേയാണ് നായിക. രണ്‍ജി പണിക്കര്‍, ബിനോയ് സാഗരിഗ, രാജശ്രീ ദേശ് പാണ്ഡെ, മധുപാല്‍, ശ്രീകുമാര്‍ (മറിമായം ഫെയിം), സീനത്ത് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
രാജീവ് നായരുടേതാണ് ഗാനങ്ങള്‍. പ്രശസ്ത മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം. സതീഷ്ക്കുറുപ്പ് ഛായാഗ്രഹണവും, വിനോദ് സുകുമാരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഛായാഗ്രാഹകനും സംവിധായകനും നടനുമായ പി. സുകുമാറും സജി സാമുവലും ചേര്‍ന്ന് ഓഡ് ഇമ്പ്രഷന്‍സ് ആന്‍ഡ് ബിലീഫ് പ്രസന്റ്സിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മിക്കുന്നു.
കലാസംവിധാനം: മോഹന്‍ദാസ്. പ്രൊഡക്ഷന്‍ കണ്ട്രോളര്: ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ഹാരിസ് ദേശം. ആര്.ജെ. ഫിലിംസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.