ഹാരി പോട്ടര്‍ സിനിമകളിലൂടെ പ്രശസ്തനായ ഡേവിഡ് റയാല്‍ അന്തരിച്ചു

ലണ്ടന്‍: ഹാരി പോട്ടര്‍ സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ ഡേവിഡ് റയാല്‍ (79) അന്തരിച്ചു. ഡേവിഡിന്റെ മരണം മകളും നടിയുമായി ചാര്‍ളി സ്ഥിരീകരിച്ചു. സിറ്റി ഓഫ് എംമ്പയര്‍, എറൗണ്ട് ദ വേള്‍ഡ് ഇന്‍ 80 ഡേയ്‌സ്, ദ എലിഫന്റ് മാന്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. നാടക നടനായാണ് ഡേവിഡ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ബ്രിട്ടീഷ് മിനി സ്‌ക്രീനില്‍ സ്ഥിരം സാന്നിധ്യമായി. ഇതിനുശേഷമാണ് ഡേവിഡിന്റെ സിനിമയിലേക്കുള്ള പ്രവേശം. വ്യാഴാഴ്ച ക്രിസ്മസ് ദിനത്തിലായിരുന്നു അന്ത്യം.

Top